കടലാഴങ്ങളിൽ വിമാനവാശിഷ്ടങ്ങള്‍ക്കിടയില്‍ കണ്ടെത്തിയ മൃതദേഹം സലയുടേത് ആകരുതേ എന്ന് പ്രാർത്ഥിച്ച് ഫുട്ബോൾ ലോകം

ഫുട്‌ബോള്‍ ലോകത്തിന്റെ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴുന്നു. രണ്ടാഴ്ച മുമ്പ് വിമാനയാത്രയ്ക്കിടെ കാണാതായ കാര്‍ഡിഫ് സിറ്റിയുടെ അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ എമിലിയാനോ സല സഞ്ചരിച്ചിരുന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു മൃതദേഹം കണ്ടെത്തി. ബ്രിട്ടീഷ് എയര്‍ ആക്‌സിഡന്റ്‌സ് ഇന്‍വസ്റ്റിഗേഷന്‍ സംഘമാണ് മൃതദേഹം കണ്ടെത്തിയ വിവരം സ്ഥിരീകരിച്ചത്.
മൃതദേഹം സലയുടേതാണോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. അതേസമയം, സലയുടേയും അദ്ദേഹം സഞ്ചരിച്ച ചെറു വിമാനത്തിന്റെ പൈലറ്റ് ഡേവിഡ് ഇബോട്ട്‌സണിന്റേയും കുടുംബത്തെ ഇക്കാര്യം അറിയിച്ചു കഴിഞ്ഞു.കണ്ടെത്തിയ മൃതദേഹം സലയുടേതാകരുതേ എന്നാണ് ഫുട്‌ബോള്‍ ലോകത്തിന്റെ പ്രാര്‍ത്ഥന.