വെറും പുലിയല്ല, രാജകീയ ബംഗാൾ വ്യാഘ്രമാണ്; മമതാ ബാനർജിയെ പുകഴ്ത്തി അഡ്വ. ജയശങ്കര്‍

കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ സമരം നടത്തുന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പുകഴ്ത്തി അഭിഭാഷകനും രാഷ്‌ട്രീയ നിരീക്ഷകനുമായ അഡ്വ. ജയശങ്കര്‍ രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം കൊല്‍ക്കത്തയിലെ സി.ബി.ഐ റെയിഡും തുടര്‍ന്ന് നടന്ന അറസ്‌റ്റും പരമാര്‍ശിച്ചുകൊണ്ട് എത്തിയത്.

സോമനാഥ് ചാറ്റർജിയെ തോല്പിച്ച് ലോക്സഭയിലെത്തിയ, സീതാറാം കേസരിയെ വെല്ലുവിളിച്ചു തൃണമൂൽ കോൺഗ്രസ് രൂപീകരിച്ച, സിംഗൂർ വിഷയത്തിൽ 26ദിവസം ഉണ്ണാവ്രതം അനുഷ്ഠിച്ച, 35കൊല്ലം നീണ്ട മാർക്സിസ്റ്റ് ഭരണത്തിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിച്ച, ടാറ്റായുടെ കാർ ഫാക്ടറി പൂട്ടി കൃഷി ഭൂമി കർഷകർക്കു തിരിച്ചു കൊടുത്ത വീരവനിതയാണെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

മമതാ ബാനർജി വെറും പുലിയല്ല, രാജകീയ ബംഗാൾ വ്യാഘ്രമാണ്.

സോമനാഥ് ചാറ്റർജിയെ തോല്പിച്ച് ലോക്സഭയിലെത്തിയ, സീതാറാം കേസരിയെ വെല്ലുവിളിച്ചു തൃണമൂൽ കോൺഗ്രസ് രൂപീകരിച്ച, സിംഗൂർ വിഷയത്തിൽ 26ദിവസം ഉണ്ണാവ്രതം അനുഷ്ഠിച്ച, 35കൊല്ലം നീണ്ട മാർക്സിസ്റ്റ് ഭരണത്തിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിച്ച, ടാറ്റായുടെ കാർ ഫാക്ടറി പൂട്ടി കൃഷി ഭൂമി കർഷകർക്കു തിരിച്ചു കൊടുത്ത വീരവനിത.

പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്ക മമതാ ബാനർജി നരേന്ദ്രമോദിയുമായി നേരിട്ട് ഏറ്റുമുട്ടുന്നു. രണ്ടിലൊരാൾ അടിപെടും വരെ മല്ലയുദ്ധപ്പോരാട്ടം.

ഈ ധർമ്മയുദ്ധത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുതൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗു വരെയുളള പാർട്ടികൾ മമതയ്ക്കു പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടികൾ മാത്രം മടിച്ചു നില്ക്കുന്നു.

അരേ ദുരാചാര നരേന്ദ്രമോദീ 
പരാക്രമം മമതയോടല്ല വേണ്ടൂ…

മമതാ ബാനർജി വെറും പുലിയല്ല, രാജകീയ ബംഗാൾ വ്യാഘ്രമാണ്. സോമനാഥ് ചാറ്റർജിയെ തോല്പിച്ച് ലോക്സഭയിലെത്തിയ, സീതാറാം കേസരിയെ…

Advocate A Jayasankar ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಫೆಬ್ರವರಿ 4, 2019