പ്രിയങ്കാ ഗാന്ധിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച ബീഹാർ സ്വദേശി പിടിയില്‍

യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കേസുമായി ബന്ധപ്പെട്ട് ബീഹാര്‍ സ്വദേശി യോഗി സൂരജ് നാഥിനെയാണ് പൊലീസ് പിടികൂടിയത്. അശ്ലീല ചിത്രവുമായി പ്രിയങ്കയുടെ ചിത്രം ചേര്‍ത്ത് മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു.സാമൂഹ്യ പ്രവര്‍ത്തക ഷാഹിന്‍ സയാദാണ് ബീഹാര്‍ സൈബര്‍ സെല്ലിന് പരാതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് അറസ്റ്റ്. സൂരജ് നാഥ് സ്വയം വിശേഷപ്പിക്കുന്നത് നരേന്ദ്ര മോദിയുടെ ഭക്തന്‍ എന്നാണ്.