ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: കലവൂരില്‍ ബൈക്കുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച്‌ മൂന്ന് യുവാക്കള്‍ മരിച്ചു. കലവൂരില്‍ കെഎസ്ഡിപിക്കു സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചത്. മണ്ണഞ്ചേരി സ്വദേശി വിപിന്‍ (20), രാജീവ് (25), ആലപ്പുഴ സ്വദേശി ബാദുഷ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. രണ്ട് ബൈക്കുകളിലായാണ് മൂന്ന് പേര്‍ സഞ്ചരിച്ചത്. സ്വകാര്യ ബസ് ജീവനക്കാരാണ് വിപിനും രാജീവും.