കടലാഴങ്ങളിൽ കണ്ടെടുത്തത് ഫുട്‌ബോള്‍ താരം എമിലിയാനോ സലയുടെ മൃതദേഹമെന്ന് സ്ഥിരീകരിച്ചു;ലോകം തേങ്ങുന്നു

വിമാനയാത്രയ്ക്കിടെ കാണാതായ കാര്‍ഡിഫ് സിറ്റിയുടെ അര്‍ജന്റീനിയന്‍ ഫുട്ബോള്‍ താരം എമിലിയാനോ സലയുടെ മൃതദേഹം കണ്ടെടുത്തു. ഞായറാഴ്ച്ച രാത്രി ഇംഗ്ലീഷ് ചാനല്‍ കടലിന്റെ അടിത്തട്ടില്‍ നിന്ന് വിമാനത്തിന്റെ ഭാഗങ്ങളും മൃതദേഹവും കണ്ടെത്തിയിരുന്നു. ഇത് സലായുടെ മൃതദേഹമാണെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

ജനുവരി 21-ന് ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സല സഞ്ചരിച്ച ചെറുവിമാനം അപകടത്തില്‍ പെട്ടത്. തന്റെ പഴയ ക്ലബ്ബ് നാന്റെസ് വിട്ട് പുതിയ ക്ലബ്ബ് കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സല.