സൗദിയിൽ വാഹനാപകടത്തില്‍ മലയാളിയടക്കം രണ്ട് പേര്‍ മരിച്ചു

സൗദി അറേബ്യ : മലയാളിടക്കം രണ്ട് പേര്‍ തുറബ ബീഷ റോഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. മറ്റൊരു മലയാളിക്ക് പരിക്കേറ്റു. മലപ്പുറം കരുവാരക്കുണ്ട് മഞ്ഞല്‍പ്പാറ സ്വദേശി മാട്ടൂമ്മല്‍ സിദ്ദീഖ് (50) ആണ് മരിച്ചത്. അപകടത്തില്‍ മരിച്ച മറ്റൊരാള്‍ സ്വദേശി പൗരനാണ്. പരിക്കേറ്റ കൊല്ലം സ്വദേശി നജീം (35) തുറബ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പും സ്വദേശി ഓടിച്ച കാറും കൂട്ടിയിടിച്ചാണ് അപകടം.