ഭര്‍ത്താവിന് വയസ് 67 , ഭാര്യക്ക് 24 ; വധൂവരന്‍മാര്‍ക്ക് ജീവിക്കാന്‍ സുരക്ഷയൊരുക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

സംഗരൂര്‍ സ്വദേശികളായ ദമ്പതിമാര്‍ക്ക് സ്വൈര്യമായി ജീവിക്കാന്‍ ആവശ്യമായ സുരക്ഷ നൽകാൻ പഞ്ചാബ് പൊലീസിന് ഛണ്ഡിഗഢ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പുതുതായി വിവാഹ ജീവിതം തുടങ്ങിയ 67 വയസുള്ള ഷംഷേര്‍ സിംഗും 24 കാരിയായ വധു നവപ്രീത് കൗറുമാണ് നാട്ടുകാരും ബന്ധുക്കളും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന ബുദ്ധിമുട്ടുമായി കോടതിയെ സമീപിച്ചത്.ധുരി മേഖലയില്‍ ബാലിയന്‍ ഗ്രാമത്തിലാണ് ഷംഷേറിന്റെയും വധുവിന്റെയും വീട്.

കഴിഞ്ഞ മാസമാണ് ഛണ്ഡിഗഢ് ഗുരദ്വാരയില്‍ കല്യാണം കഴിഞ്ഞത്. ഇതോടെ വയസില്‍ വലിയ അന്തരമുള്ള വധൂവരന്‍മാരുടെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഇതേതുടര്‍ന്ന് കുടംബത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ഭീഷണയുണ്ടെന്നാരോപിച്ചാണ് ഇവര്‍ കോടതിയെ സമീപിച്ചത്. അസാധാരണമായി വിവാഹമായതിനാല്‍ എതിര്‍പ്പുകള്‍ ധാരാളമായിരുന്നു. അതുകൊണ്ടാണ് ഇവര്‍ കോടതിയെ സമീപിച്ചതും തുടർന്ന് കോടതി ദമ്പതിമാര്‍ക്ക് സുരക്ഷ നല്‍കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടതെന്നുമെന്ന് ഇവരുടെ വക്കീൽ മോഹിത് സധാന പറഞ്ഞു.