‘9’ കണ്ട് കിളി പോയെന്ന് ആരാധകന്‍; ചിത്രം ഒന്ന് കൂടി കണ്ടാല്‍ പോയ കിളി തിരിച്ചു വരുമെന്ന് പൃഥ്വിരാജ്

പൃഥ്വിരാജ് ചിത്രം 9 തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു. ചിത്രത്തെ വാനോളം പുകഴ്ത്തി നിരവധി പേര്‍ രംഗത്തെത്തി. ചിത്രത്തിന് വളരെ രസകരമായ കമന്‍റുകളും ആരാധകര്‍ ഇടുന്നുണ്ട്. ഇതിന് ഉരുളക്കുപ്പേരി പോലെ മറുപടിയും പൃഥ്വിരാജ് നല്‍കുന്നുണ്ട്. അത്തരത്തിലുള്ള ഒരു കമന്‍റാണ് ഇപ്പോള്‍ വൈറല്‍.

“ചിത്രം കണ്ടു, ആകെ കണ്‍ഫ്യൂഷന്‍, കിളിപോയി‍‍, ക്ലൈമാക്സ് ഒന്ന് വിശദീകരിച്ച്‌ തരാമോ?” എന്നായിരുന്നു ആരാധകന്‍റെ കമന്‍റ്. ഇതിന് ചിത്രം ഒന്ന് കൂടി കണ്ടാല്‍ മതി, അപ്പോള്‍ പോയ കിളി തിരിച്ചു വന്നോളും എന്നായിരുന്നു പൃഥ്വിയുടെ മറുപടി.