നരേന്ദ്രമോദിയെ അനുകരിച്ച് രാഹുൽ ഗാന്ധിയുടെ മിമിക്രി;വീഡിയോ വൈറൽ

ഭോപാൽ: മധ്യപ്രദേശിലെ ഭോപാലിൽ നടന്ന പ്രചാരണയോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പുറത്തെടുത്ത മിമിക്രിയാണ് ഇപ്പോൾ രാഷ്ട്രീയലോകത്തെ ചർച്ചാവിഷയം നരേന്ദ്രമോദിയുടെ പ്രസംഗശൈലി അനുകരിച്ചുതന്നെ അദ്ദേഹത്തെ പരിഹസിച്ച രാഹുലിന് സദസിൽ നിന്ന് നിറഞ്ഞ കരഘോഷം കിട്ടി.

“മേം ചപ്പൻ ഇഞ്ച് കി ചാട്ടി വാലാ, ചൗക്കിദാർ, ഭ്രഷ്ടാചാർ കോ മിതാവൂംഗാ…” പ്രസംഗപീഠത്തിൽ മോദിയുടെ ഹാസ്യാനുകരണം നടത്തി രാഹുൽ കത്തിക്കയറി. പ്രധാനമന്ത്രിയെ അനുസ്മരിപ്പിക്കുന്ന അംഗവിക്ഷേപങ്ങൾ കാട്ടി മോദിയുടെ പ്രസംഗശൈലി അനുകരിച്ചായിരുന്നു രാഹുലിന്‍റെ പ്രകടനം.

വീഡിയോ കാണാം