ലോക്‌സഭാ തെരഞ്ഞെടുപ്പ്; സിറ്റിംഗ് എം.എല്‍.എമാര്‍ മത്സരിക്കേണ്ടെന്ന് രാഹുല്‍ഗാന്ധി

ന്യൂ​ഡ​ല്‍​ഹി: കോണ്‍ഗ്രസില്‍ നിന്ന് സിറ്റിംഗ് എംഎല്‍എമാര്‍ ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് തീരുമാനം. എ​ന്നാ​ല്‍ സി​റ്റിം​ഗ് എം​പി​മാ​രി​ല്‍ മ​ത്സ​രി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് സീ​റ്റ് ന​ല്‍​കാ​നാ​ണ് പാ​ര്‍​ട്ടി തീ​രു​മാ​നം. അ​ല്ലാ​ത്ത മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ജ​യ​സാ​ധ്യ​ത​യു​ള്ള മൂ​ന്ന് പേ​രു​ടെ പ​ട്ടി​ക ഹൈ​ക്ക​മാ​ന്‍​ഡി​ന് സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ങ്ങ​ള്‍ ന​ല്‍​ക​ണം. നേ​തൃ​ത്വം ഇ​വ​രി​ല്‍ നി​ന്നും സ്ഥാ​നാ​ര്‍​ഥി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​നും ധാ​ര​ണ​യാ​യി. പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി വി​ളി​ച്ച പി​സി​സി അ​ധ്യ​ക്ഷ​ന്മാ​രു​ടെ​യും പാ​ര്‍​ട്ടി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണ് സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ള്‍ കൈ​ക്കൊ​ണ്ട​ത്.

മത്സരിക്കുന്ന കാര്യത്തില്‍ ആര്‍ക്കൊക്കെ ഇളവ് നല്‍കണമെന്ന കാര്യം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് തീരുമാനിക്കുകയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പിസിസി അധ്യക്ഷന്‍ മത്സരിക്കണമെങ്കിലും രാഹുല്‍ ഗാന്ധിയുടെ അനുവാദം വേണം. എന്നാല്‍ സിറ്റിംഗ് എംപിമാര്‍ക്ക് സീറ്റുണ്ടാകുമെന്നും ചെന്നിത്തല വ്യക്തമാക്കി.വിജയസാധ്യതയുള്ള സിറ്റിംഗ് എംപിമാര്‍ക്ക് സീറ്റ് നിഷേധിക്കേണ്ടതില്ലെന്നും അവര്‍ തുടരട്ടെയെന്നും യോഗത്തില്‍ തീരുമാനിച്ചു. അവര്‍ സ്വയം ഒഴിഞ്ഞാല്‍ പുതിയ ഒരാളെ നോക്കാം.

സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ല്‍ യു​വാ​ക്ക​ള്‍​ക്കും വ​നി​ത​ക​ള്‍​ക്കും കൃ​ത്യ​മാ​യ പ്രാ​തി​നി​ധ്യം ന​ല്‍​ക​ണ​മെ​ന്ന് പി​സി​സി​ക​ള്‍​ക്ക് രാ​ഹു​ല്‍ ഗാ​ന്ധി ക​ര്‍​ശ​ന നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. സി​റ്റിം​ഗ് എം​പി​മാ​ര്‍ മ​ത്സ​രി​ക്കാ​ന്‍ ഇ​ല്ലാ​ത്ത മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഇ​തോ​ടെ പു​തു​മു​ഖ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കാ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലാ​ണ് ഹൈ​ക്ക​മാ​ന്‍​ഡി​നു​ള്ള​ത്. ഒ​രു കു​ടും​ബ​ത്തി​ല്‍ നി​ന്നും ഒ​ന്നി​ല​ധി​കം സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വേ​ണ്ടെ​ന്നും തീ​രു​മാ​ന​മു​ണ്ട്. 25ന് ​ല​ഭി​ക്കു​ന്ന സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ല്‍ നി​ന്നും അ​ന്തി​മ പ​ട്ടി​ക ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ത​യാ​റാ​ക്കി മാ​ര്‍​ച്ച്‌ ആ​ദ്യ വാ​ര​ത്തോ​ടെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ല്‍ നി​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും കെ​പി​സി​സി​യെ പ്ര​തി​നി​ധീ​ക​രി​ച്ച്‌ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ജ​ന​മ​ഹാ​യാ​ത്ര​യു​ടെ നാ​യ​ക​നാ​യ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ യോ​ഗ​ത്തി​നെ​ത്തി​യി​ല്ല.