ഇന്ത്യയിൽ മാത്രമല്ല അങ്ങ് ന്യൂസിലാൻഡിലുമുണ്ട് ട്രോളുകൾ; ഹര്‍ദ്ദിക് പാണ്ട്യയെ ട്രോളി ആരാധിക (വീഡിയോ കാണാം)

FILE - In this Feb. 10, 2018 file photo, India's bowler Hardik Pandya looks on during the fourth One-Day International cricket match between South Africa and India at the Wanderers stadium in Johannesburg, South Africa. Pandya and teammate Lokesh Rahul were suspended Friday, Jan. 11, 2019, by the Board of Control for Cricket in India (BCCI) pending investigations following their comments about women on a television show. (AP Photo/Themba Hadebe, File)

കോഫി വിത്ത് കരണിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ഹര്‍ദ്ദിക് പാണ്ട്യ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ഏറെ വിവാദത്തിന് വഴി വെച്ചിരുന്നു. എല്ലാം ഒന്ന് ശാന്തമായി വരുമ്പോഴാണ് ഹര്‍ദ്ദിനെതിരെ വീണ്ടും ട്രോളുകൾ ഉയരുന്നത്. ന്യൂസിലന്‍ഡിനെതിരെ വെള്ളിയാഴ്ച നടന്ന രണ്ടാം ട്വന്റി-20 മത്സരത്തിലായിരുന്നു ഗ്യാലറിയിലിരുന്ന ആരാധിക ഹര്‍ദ്ദിക്കിനോ ട്രോളിയത്. ഹര്‍ദ്ദിക്കിന്റെ പരാമര്‍ശങ്ങളുടെ ചുവടുപിടിച്ചാണ് ആരാധിക ഗ്യാലറിയില്‍ പ്ലക്കാര്‍ഡുമായി എത്തിയത്. പാണ്ഡ്യയെ ട്രോളുന്ന പ്ലക്കാര്‍ഡുമായി നില്‍ക്കുന്ന ആരാധികയുടെ ചിത്രങ്ങളും വീഡിയോയും ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

ടിവി ഷോയിലെ പരാമര്‍ശങ്ങള്‍ വിവാദമായതോടെ ബി.സി.സി.ഐ ഹര്‍ദ്ദിക് പാണ്ഡ്യക്കും സഹതാരം കെ എല്‍ രാഹുലിനും വിലക്കേര്‍പ്പെടുത്തുകയും ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു.