വാട്സ്ആപ്പ് ഇന്ത്യയിൽ പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കും; വിനയാകുന്നത് കേന്ദ്ര സർക്കാരിന്റെ പുതിയ നിയമം

കേന്ദ്ര സർക്കാരിന്റെ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നാൽ വാട്സ്ആപ്പ് ഇന്ത്യയിൽ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് റിപോർട്ടുകൾ. വാട്സ്ആപ്പ് ഇന്ത്യയിലെ ഹെഡ് ഓഫ് കമ്യൂണിക്കേഷന്‍ കാള്‍ വൂഗ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയില്‍ പുതുതായി വരാന്‍ പോകുന്ന സോഷ്യൽ മീഡിയ നിയന്ത്രണങ്ങള്‍ പ്രകാരം വാട്സ്ആപ്പിലെ സന്ദേശങ്ങളെ നിരീക്ഷിക്കാന്‍ സാധിക്കുന്നതാണ്. ഒരു ഉപയോക്താവ് ഒരു സന്ദേശം അയച്ചാല്‍ അത് സ്വീകരിക്കുന്നയാള്‍ക്ക് മാത്രം അത് കാണാന്‍ സാധിക്കുന്ന എന്‍‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ തങ്ങളുടെ സേവനത്തില്‍ ഉള്‍പ്പെടുത്തിയ ആപ്പാണ് വാട്ട്സ്ആപ്പ്. പുതിയ നിയമ പ്രകാരം ഈ ഫീച്ചര്‍ ഇല്ലാതാക്കുന്നതാണ്. എന്‍‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഇല്ലാത്ത വാട്സ്ആപ്പ് തീര്‍ത്തും മറ്റൊരു പ്രോഡക്ടായി മാറും എന്നാണ് വാട്ട്സ്ആപ്പ് അധികൃതര്‍ പറയുന്നത്. അതിനാല്‍ തന്നെ ഇന്നത്തെ രൂപത്തില്‍ വാട്ട്സ്ആപ്പിന് പുതിയ നിയന്ത്രണങ്ങള്‍ വന്നാല്‍ ഇന്ത്യയില്‍ തുടരാന്‍ സാധിക്കില്ലെന്ന് വാട്ട്സ്ആപ്പ് തന്നെ വ്യക്തമാക്കുന്നു.
ഇന്ത്യയിൽ തുടരണമെങ്കിൽ എന്‍‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനിൽ മാറ്റം വരുത്തണമെന്നും ഇന്ത്യയിൽ മാത്രം സാധ്യമാവുമോ എന്നും പറയാൻ പറ്റില്ലെന്നും വാട്സ്ആപ്പ് വ്യക്തമാകുന്നു.