ഇനി ആഹാരം പാഴാക്കിയാൽ പ്ലേറ്റ് ഒന്നിന് 50 രൂപ പിഴ ! വ്യത്യസ്‌തമായി തെലങ്കാനയിലെ കേദാരി ഹോട്ടല്‍

വാറങ്കല്‍: നഗരപ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ‘കേദാരി ഭക്ഷണശാലയില്‍’ ചെന്ന് ആഹാരം കഴിച്ച ശേഷം പ്ലേറ്റില്‍ മിച്ചം വച്ചാല്‍ വിവരമറിയും. 50 രൂപ പിഴയടച്ച ശേഷം മാത്രമേ അവിടെ നിന്നും പുറത്തു കടക്കാൻ സാധിക്കുകയുള്ളു . തന്റെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചാല്‍ അത് ഒട്ടും തന്നെ പാഴാക്കാന്‍ പാടില്ലെന്നാണ് ഉടമയായ ലിംഗാല കേദാരിക്ക് നിര്‍ബന്ധമുള്ളത്. പാഴാക്കിയെന്ന കാര്യം ശ്രദ്ധയില്‍പെട്ടാല്‍ പ്ലേറ്റ് ഒന്നിന് 50 രൂപ വച്ച പിഴയീടാക്കുകയും ചെയ്യും.

എന്നാല്‍ ഇത്തരത്തിലുള്ള ഒരു ചട്ടം വച്ച്‌ ഹോട്ടല്‍ നടത്തിയാല്‍ പൂട്ടിപ്പോവില്ലേ എന്നായിരുന്നു ഏവരുടേയും സംശയം. 300 ഊണ് വിറ്റു പോയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 800 ഊണാണ് വിറ്റു പോകുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 14,000 രൂപയാണ് പിഴയിനത്തില്‍ തന്നെ ലഭിച്ചതെന്നും ഈ തുക അനാഥാലയങ്ങള്‍ക്ക് ദാനം ചെയ്‌തെന്നും ഹോട്ടല്‍ ഉടമ പറയുന്നു. മറ്റ് ഹോട്ടലുകള്‍ക്കും ഭക്ഷണം പാഴാക്കി കളയുന്ന പ്രവണതുള്ളവര്‍ക്കും ഒരു പാഠമാണ് കേദാരി ഹോട്ടലിന്റെ ചട്ടം. ഹോട്ടലില്‍ ഭക്ഷണം കഴിച്ച ശേഷം മിച്ചം പ്ലേറ്റില്‍ വച്ച്‌ കൈകഴുകുന്ന പരിപാടി നമുക്കേവര്‍ക്കുമുണ്ട്. എന്നാല്‍ നമ്മുടെ ഈ ‘ദുശ്ശീലത്തിന്’ എന്നും ഒരു ഓര്‍മ്മപ്പെടുത്തലാംണ് തെലങ്കാനയിലെ ഈ ഹോട്ടല്‍.