കെജിഎഫ് 2 വിൽ റോക്കിയുടെ വില്ലനായി സഞ്ജയ് ദത്ത്!

ഇന്ത്യന്‍ ബോക്‌സോഫീസില്‍ തരംഗം സൃഷ്ടിച്ച കന്നഡ ചിത്രം കെജിഎഫിന്റെ രണ്ടാം ഭാഗത്തില്‍ വില്ലനായി സാക്ഷാല്‍ സഞ്ജയ് ദത്ത്. ചിത്രത്തില്‍ നായകനായി തീയേറ്ററുകളെ ഇളക്കി മറിച്ച യഷ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യ ഭാഗത്തില്‍ മുഖം മൂടിയണിഞ്ഞെത്തുന്ന അധീരയെന്ന കൊടുംവില്ലനായാണ് സഞജയ് എത്തുക. ചാപ്റ്റര്‍ ഒന്നിനായി അദ്ദേഹത്തെ സമീപിച്ചിരുന്നെങ്കിലും ചില ചിത്രങ്ങളുടെ തിരക്കുമൂലം കരാറില്‍ ഒപ്പുവെക്കാന്‍ കഴിഞ്ഞില്ലെന്നും യഷ് വ്യക്തമാക്കി.കന്നഡ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് കെജിഎഫ്.