രാഹുല്‍ ഗാന്ധിയുടെ ജീവിതവും സിനിമയാവുന്നു ; ട്രെയിലര്‍ പുറത്ത്

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വരവറിയിച്ച് രാഷ്ട്രീയ നേതാക്കളുടെ ബയോപിക്കുകള്‍ അണിയറയില്‍ ഒന്നിനു പിന്നാലെ ഒന്നായി രംഗ പ്രവേശം ചെയ്യുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ ജീവിതത്തെ ആസ്പദമാക്കിയുളള ‘ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ അടുത്താണ് പുറത്തിറങ്ങിയത്. ഇതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറഞ്ഞുള്ള ചിത്രത്തിന്റെയും ഷൂട്ടിംഗ് തുടങ്ങി. കഴിഞ്ഞ ദിവസം ആന്ധ്ര മുന്‍മുഖ്യമന്ത്രി വൈഎസ്ആറിന്റെ ബയോപിക്കും തിയേറ്ററുകളിലെത്തിയിരുന്നു. ഇപ്പോളിതാ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും ജീവിതം സിനിമയാവുകയാണ്.
‘മൈ നെയിം ഈസ് രാഗാ’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ആദ്യ ടീസറും പുറത്തുവിട്ടു. മലയാളിയായ രൂപേഷ് പോളാണ് ചിത്രം സംവിധാനം ചെയ്യുന്നത്.