”പോൺ സിനിമകൾ പോലും ഇങ്ങനെയുണ്ടാവില്ല”;ബിഗ് ബോസ് സൂപ്പർ താരം ഓവിയയുടെ എ സര്‍ട്ടിഫിക്കറ്റ് ചിത്രത്തിന്റെ ട്രെയിലറിന് രൂക്ഷ വിമര്‍ശനം

ബിഗ് ബോസ് റിയാലിറ്റി മത്സരത്തിലൂടെ ആയിരക്കണക്കിന് ആരാധകരെ നേടിയ മത്സരാര്‍ത്ഥിയാണ് ഓവിയ.ബിഗ് ബോസ്സിലെ പ്രണയവും ആത്മഹത്യ ശ്രമവും ഓവിയയെ വലിയ ചർച്ചാവിഷയമാക്കി മാറ്റി.
ഇപ്പോളിതാ പുതിയ ചിത്രമായ 90 എംഎസിന്റെ ട്രെയിലറിലൂടെയാണ് വീണ്ടും
ഓവിയയുടെ പേര് ചര്‍ച്ചയാകുന്നത്. പ്രണയം, വിവാഹം, സെക്സ് എന്നിവ മോഡേണ്‍ രീതിയില്‍ പകര്‍ത്തിയാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
ട്രെയിലറിന് രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഓവിയയില്‍ നിന്നും ഇത്തരത്തിലൊരു സിനിമ പ്രതീക്ഷിച്ചില്ലെന്നും ചിലര്‍ വിലയിരുത്തുന്നു. ഒവിയയെ സപ്പോര്‍ട്ട് ചെയ്ത തങ്ങള്‍ക്ക് തെറ്റിപ്പോയെന്നും ചിലര്‍ പറയുന്നു. ട്രെയിലറിന് ഡിസ്ലൈക്കുകളും പെരുകുന്നുണ്ട്.