നെയ്മർക്ക് പിറകെ സൂപ്പർ സ്‌ട്രൈക്കർക്കും പരിക്ക്; ചാമ്പ്യൻസ് ലീഗിനൊരുങ്ങുന്ന പിഎസ്ജിക്ക് കനത്ത തിരിച്ചടി

യുവേഫ ചാമ്പ്യൻസ് ലീഗിനൊരുങ്ങുന്ന ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിക്ക് കനത്ത തിരിച്ചടി. സൂപ്പർ താരം നെയ്മർക്ക് പിറകെ സ്റ്റാർ സ്‌ട്രൈക്കർ എഡിൻസൺ കാവാനിയും പരിക്കിന്റെ പിടിയിൽ. ഫ്രഞ്ച് ലീഗില്‍ ബോര്‍ഡെക്‌സിനെതിരായ മത്സരത്തിലേറ്റ പരിക്കാണ് കവാനിക്ക് വിനയായത്. പരിക്കിനെ തുടര്‍ന്ന് കവാനിയെ പിന്‍വലിച്ചിരുന്നു. 42ാം മിനിറ്റില്‍ പെനാല്‍റ്റി കിക്കെടുക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.

ഇതോടെ ഈ മാസം നടക്കുന്ന മാഞ്ചസ്റ്റർ യൂണൈറ്റഡുമായുള്ള ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ പിഎസ്ജി കനത്ത സമ്മർദ്ദത്തിലാണ്. അതെ സമയം നിലവിൽ മികച്ച ഫോമിലാണ് യുണൈറ്റഡ്. മൗറീഞ്ഞോയ്ക്ക് പകരം പരിശീലക വേഷം അണിയിഞ്ഞ ഒലെ സെൽഷ്യരുടെ കീഴിൽ അപരാജിതരാണ് യുണൈറ്റഡ്. പോഗ്ബ, റാഷ്‌ഫോർഡ്, ലുക്കാക്കു, ലിംഗാർഡ് എന്നിവരും ഇപ്പോൾ മികച്ച ഫോമിലാണ്.