”ഇത് സലാഹ് അല്ല;ഞങ്ങളുടെ സലാഹ് ഇങ്ങനെയല്ല”;പുതിയ ലുക്കിൽ ഈജിപ്റ്റിൻ കിംഗ്;അമ്പരപ്പോടെ ആരാധകർ

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കുന്തമുനയായ മുഹമ്മദ് സലാഹിന്റെ കുതിപ്പ് അവസാനിച്ചിട്ടില്ല.17 ഗോളുകളുമായി ലീഗിലെ ടോപ് സ്‌കോറര്‍ കൂടിയാണ് താരമിപ്പോള്‍. എന്നാലിപ്പോള്‍ സൈബര്‍ ലോകത്ത് സലാഹ് വൈറലാകുന്നത് മറ്റൊരു കാര്യത്തിനാണ്.
ഞായറാഴ്ച രാവിലെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണിതിന് പിന്നില്‍. മറ്റൊന്നുമല്ല, താടിയും മീശയുമൊക്കെ വടിച്ച് ക്ലീന്‍ഷേവിലുള്ള സ്വന്തം ഫോട്ടോയാണ് താരം പോസ്റ്റ്ചെയ്തത്. ഇതുവരെ കാണാത്തൊരു ലുക്കില്‍ സലാഹിനെ കണ്ടപ്പോള്‍ ആരാധകര്‍ക്കും വിശ്വസിക്കാനായില്ല. നിമിഷ നേരം കൊണ്ട് ചിത്രം വൈറലാവുകയും ചെയ്തു. ഒരൊറ്റ മണിക്കൂറിനുള്ള തന്നെ ഒരു മില്യണ്‍ ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചത്. രസകരമായ കമന്റുകളാണ് ആരാധകര്‍ പങ്കുവെക്കുന്നത്. ഏകദേശം 23 മില്യണ്‍ ആളുകളാണ് സലാഹിനെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്.