തൃണമൂൽ എംഎൽഎയുടെ കൊലപാതകം; ബിജെപി നേതാവ് മുകുൾ റോയ്‌ക്കെതിരെ കേസെടുത്തു

തൃണമൂൽ കോൺഗ്രസ് എംഎൽഎ സത്യജിത്ത് ബിശ്വാസിയുടെ വധക്കേസിൽ മുൻ തൃണമൂൽ കോൺഗ്രസ് നേതാവും ഇപ്പോൾ ബിജെപി നേതാവുമായ മുകുൾ റോയ്‌ക്കെതിരെ കേസെടുത്തു.മുൻ കേന്ദ്രമന്ത്രി കൂടിയാണ് മുകുൾ റോയ്. ബംഗാളിലെ കൃഷ്ണഗഞ്ജ് മണ്ഡലത്തിലെ എംഎൽഎയായിരുന്ന സത്യജിത്ത് ബിശ്വാസിയെയാണ് അക്രമികൾ വെടിവെച്ചു കൊലപ്പെടുത്തിയത് . സംഭവത്തിന് പിന്നിൽ ബിജെപിയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചിരുന്നു.

ബംഗാളിൽ തൃണമൂൽ എംഎൽഎയെ വെടി വെച്ച് കൊന്നു