ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: ഓട്ടോറിക്ഷയും ബുള്ളറ്റും കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു. കണ്ണൂര്‍ ജില്ലയിലെ വാരത്ത് ചതുരക്കിണറിന് സമീപത്താണ് അപകടമുണ്ടായത്. ഇരിട്ടി സ്വാദേശി പ്രകാശൻ, അർജുനൻ, ആകാശ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേർക്ക് പരിക്കേറ്റു. അപകട കാരണം വ്യക്തമല്ല.