മന്ത്രി എ.കെ ബാലന്‍ അനധികൃത നിയമനം നടത്തി; വെളിപ്പെടുത്തലുമായി പി.കെ ഫിറോസ്

തിരുവനന്തപുരം: മന്ത്രി എ.കെ ബാലനെതിരെ ആരോപണവുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. പ്രൈവറ്റ് സെക്രട്ടറിയെ നിയമവിരുദ്ധമായി നിയമിച്ചുവെന്നാണ് ഫിറോസ് ആരോപിക്കുന്നത്. പ്രൈവറ്റ് സെക്രട്ടറി മണിഭൂഷന് കിര്‍ത്താഡ്സില്‍ നിയമനം നല്‍കി. മണിഭൂഷണന്റെ നിയമനം സ്ഥിരപ്പെടുത്തി. മറ്റ് മൂന്ന് പേരെ കൂടി സ്ഥിരപ്പെടുത്തിയെന്നും ഇവരില്‍ ആര്‍ക്കും വിദ്യാഭ്യാസ യോഗ്യതയില്ലെന്നും ഫിറോസ് ചൂണ്ടിക്കാട്ടി.

കിര്‍ത്താഡ്‍സിലാണ് മണിഭൂഷന് നിയമനം നല്‍കിയത്. പ്രൊബേഷന്‍ സ്ഥിരപ്പെടുത്തുന്നതിനെ മറ്റ് വകുപ്പുകള്‍ എതിര്‍ത്തിരുന്നെങ്കിലും മന്ത്രി വഴങ്ങിയില്ല.മറ്റ് മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കൂടി ഇത്തരത്തില്‍ വഴി വിട്ട നിയമനം നല്‍ല്‍കിയിട്ടുണ്ടെന്നും രേഖകള്‍ പുറത്ത് വിടാന്‍ തയ്യാറാണെന്നും ഫിറോസ് പറയുന്നു.