ആരാധകന്റെ കൈയിലെ ദേശീയ പതാക നിലത്തുവീഴാതെ കാത്ത് ധോണി; വൈറലായി ദൃശ്യങ്ങള്‍

കളിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്‌ ആരാധകരിലൊരാള്‍ ധോണിയുടെ അടുത്തേയ്ക്ക് കൈയില്‍ ഇന്ത്യന്‍ പതാകയുമായി ഓടിയെത്തി.
പിന്നെ ഉണ്ടായ സംഭവങ്ങള്‍ അപ്രതീക്ഷിതമായിരുന്നു. തന്റെ പ്രിയപ്പെട്ട താരത്തെ തൊട്ടടുത്തു കിട്ടിയ സന്തോഷത്തില്‍ ആരാധകന്‍ ധോണിയുടെ കാലില്‍ തൊടാനായി കുനിഞ്ഞു.
ആവേശത്തില്‍ ആരാധകന്‍ കൈയിലെ ദേശീയ പതാക നിലത്തിടുമെന്നായപ്പോള്‍ ധോണി ആരാധകന്റെ കൈയില്‍ നിന്നും പതാക കൈയിലാക്കി.
കാലില്‍ വീഴാന്‍ വന്ന ആരാധകന്റെ തോളില്‍ തട്ടി ധോണി എന്നത്തെയും പോലെ സൂപ്പര്‍ കൂളായി നടന്നു നീങ്ങി.
ദേശീയ പതാക നിലം തൊടാതെ ഉയര്‍ത്തിപ്പിടിച്ച ഇന്ത്യയുടെ മുന്‍ നായകന്‍ തന്റെ ദേശസ്‌നേഹം കൊണ്ട് ആഹ്ളാദഭരിതരായിരിക്കുകയാണ് ആരാധകർ