ഭീമന്‍ പാണ്ടകളുടെ നടുവിലേക്ക് വീഴുന്ന എട്ടുവയസുകാരി; വീഡിയോ വൈറൽ

അപകടകാരികളായ ഭീമന്‍ പാണ്ടകളുടെ നടുവിലേക്ക് വീഴുന്ന എട്ടുവയസുകാരിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചൈനയിലെ ഒരു ഗവേഷണകേന്ദ്രത്തോട് അനുബന്ധിച്ചുള്ള കാഴ്ചബംഗ്ലാവിലാണ് സംഭവം. വലിയ താഴ്ചയിലുള്ള കിടങ്ങിലേക്ക് പെണ്‍കുട്ടി മറിഞ്ഞുവീഴുകയായിരുന്നു. വീണതും പാണ്ടകള്‍ ഓരോന്നായി അവള്‍ക്കരികിലേക്ക് നീങ്ങി. എന്നാല്‍ പാണ്ടകള്‍ അവളെ ഉപദ്രവിക്കില്ല.

നീണ്ട ഒരു വടി താഴേക്കിട്ട് അതില്‍ പെൺകുട്ടിയേ പിടിച്ചുകയറ്റാന്‍ ശ്രമിച്ചെങ്കിലും പാണ്ടകള്‍ പെൺകുട്ടിയുടെ അടുത്തേക്ക് നീങ്ങിവന്നു. ഇതോടെ കുട്ടിയും കൂടിനിന്ന ആളുകളും നിലവിളിക്കാന്‍ തുടങ്ങി. തുടര്‍ന്ന് സുരക്ഷാജീവനക്കാര്‍ വേലിയിളക്കി കുട്ടിയെ വലിച്ചെടുക്കുകയായിരുന്നു.