കുറ്റം സമ്മതിക്കാനായി പൊലീസുകാരന്‍ യുവാവിന്‍റെ കഴുത്തില്‍ പാമ്പിനെ ചുറ്റിയിട്ടു;വീഡിയോ കാണാം

ജക്കാര്‍ത്ത: പാമ്ബിനെ ഉപയോഗിച്ച്‌ യുവാവിനെ ചോദ്യം ചെയ്ത സംഭവത്തില്‍ പൊലീസ് ചീഫ് ക്ഷമ പറഞ്ഞു. മൊബൈല്‍ മോഷണ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന യുവാവിന് നേരെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍റെ അശാസ്ത്രീയമായ രീതിയിലുള്ള ചോദ്യം ചെയ്യലുണ്ടായത്. ഇന്തോനേഷ്യയിലെ പാപ്പുവായിലാണ് സംഭവം. യുവാവിന്‍റെ കൈകള്‍ പുറകില്‍ കൂട്ടിക്കെട്ടി പാമ്ബിനെ മുഖത്തിന് നേരെ ഉയര്‍ത്തിയാണ് ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്തത്. പിന്നീട് യുവാവിന്‍റെ കഴുത്തില്‍ പാമ്ബിനെ ചുറ്റിയിടുകയും ചെയ്യതു.

എത്ര തവണ മൊബൈല്‍ മോഷ്ടിച്ചെന്ന ചോദ്യത്തിന് രണ്ട് തവണയെന്ന് ഇയാള്‍ പറയുന്നുണ്ട്. യുവാവിന്‍റെ വായിലും ട്രൗസറിന്‍റെ ഉള്ളിലും പാമ്ബിനെ വയ്ക്കുമെന്ന ഭീഷണി ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം.