കാ​രാ​ട്ട് റ​സാ​ഖി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി​ സു​പ്രീം​കോ​ട​തി സ്റ്റേ ചെയ്തു

കൊച്ചി: കൊടുവള്ളി നിയമസഭാ മണ്ഡലത്തില്‍ നിന്ന് ഇടതു സ്വതന്ത്രന്‍ കാരാട്ട് റസാഖ് തെരഞ്ഞെടുക്കപ്പെട്ടത് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രിം കോടതി സ്‌റ്റേ ചെയ്തു. റസാഖിന് എംഎല്‍എയായി തുടരാമെന്ന് ഹൈക്കോടതി വിധിക്കെതിരായ അപ്പീലില്‍ സുപ്രിം കോടതി നിര്‍ദേശിച്ചു. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​മെ​ങ്കി​ലും എം​എ​ല്‍​എ എ​ന്ന നി​ല​യി​ല്‍ വോ​ട്ടു ചെ​യ്യാ​ന്‍ റ​സാ​ഖി​ന് അ​ധി​കാ​ര​മുണ്ടായിരിക്കില്ല. ആ​നു​കൂ​ല്യ​ങ്ങ​ള്‍ കൈ​പ്പ​റ്റ​രു​തെ​ന്നും സു​പ്രീംകോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി എം.​എ. റ​സാ​ഖി​നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന ഡോ​ക്യു​മെ​ന്‍റ​റി തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​വേ​ള​യി​ല്‍ മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം പ്ര​ദ​ര്‍​ശി​പ്പി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി വോ​ട്ട​ര്‍​മാ​രാ​യ കെ.​പി. മു​ഹ​മ്മ​ദ്, മൊ​യ്തീ​ന്‍ കു​ഞ്ഞി എ​ന്നി​വ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലായിരുന്നു ഹൈ​ക്കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി​യ​ത്. എതിര്‍ സ്ഥാനാര്‍ഥി മുസ്ലിം ലീഗിന്റെ റസാഖ് മാസ്റ്ററെ വ്യക്തിഹത്യ ചെയ്യുന്ന തരത്തില്‍ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് റസാഖിന്റെ തെരഞ്ഞെടുപ്പു ഹൈക്കോടതി റദ്ദാക്കിയത്. കൊടുവള്ളി സ്വദേശികളായ കെ.പി. മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവരാണ് കാരാട്ട് റസാഖിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.