ഓപ്പറേഷൻ ലോട്ടസ് ശബ്ദരേഖാ വിവാദം;ബിജെപിക്ക് എട്ടിന്റെ പണി നൽകാനൊരുങ്ങി കർണ്ണാടക സർക്കാർ

ശബ്ദരേഖ വിവാദം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. സ്പീക്കർ രമേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. എന്നാൽ സർക്കാർ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും നിയമസഭാസമിതി അന്വേഷിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. യെദ്യൂരപ്പ എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവം പ്രതിപക്ഷം പാര്‍ലമെന്റിലും ഉന്നയിച്ചു.
ബി.ജെ.പി അധ്യക്ഷൻ ബി.എസ്. യദ്യൂരപ്പ, ജെ.ഡി.എസ് എം.എൽ.എ നാഗന ഗൗഡയ്ക്ക് പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പുറത്തുവിട്ടത്. ശബ്ദം തന്റേതു തന്നെ ആണെന്ന് യദ്യൂരപ്പ സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിനൊപ്പം സ്പീക്കർ ബി.ജെ.പിയുടെ ആളാണെന്നും അദ്ദേഹത്തിനും പണം നൽകിയിട്ടുണ്ടെന്നും പറയുന്ന ശബ്ദരേഖയും പുറത്തു വന്നു.