എം.എല്‍.എയുടെ കൊലപാതകികളെ രക്ഷപ്പെടാൻ അനുവദിക്കില്ല- മുന്നറിയിപ്പുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്

പശ്ചിമ ബംഗാൾ എം.എൽ.ഏ സത്യജിത്ത് ബിസ്‍വാസിന്റെ കൊലപാതകികൾക്ക് രൂക്ഷമായ ഭാഷയിൽ മുന്നറിയിപ്പ് നൽകി തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി. സത്യജിത്തിന്റെ കൊലപാതകികൾ ആരായിരുന്നാലും കഴുത്തിന് പിടിച്ച് അകത്തിടുമെന്നാണ് തൃണമൂൽ യുവജന വിഭാഗം നേതാവ് പറഞ്ഞത്. ഇതുവരെയായി ബി.ജെ.പി നേതാവ് മുകൾ റോയി ഉൾപ്പടെ നാലു പേർക്കെതിരെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുള്ളത്.
കൊലപാതകികൾ ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ല. ബംഗാൾ വിട്ട് ഡൽഹിൽ പോയി ഒളിച്ചിരിക്കാനാണ് വല്ലവരും ഉദ്ദേശിച്ചിരിക്കുന്നതെങ്കിൽ അവരെ കഴുത്തിന് പിടിച്ച് തിരികെ കൊണ്ട് വരാനും, അകത്തിടാനും തങ്ങൾക്കറിയാമെന്ന് അഭിഷേക് ബാനർജി പറഞ്ഞു.