ഒരുമിച്ച്‌ ജീവിച്ചത് ദിവസങ്ങള്‍ മാത്രം; നവവധുവിനെ ബന്ധുക്കളുടെ മുന്നിലിട്ട് ഭര്‍ത്താവ് തല്ലിക്കൊന്നു

മുംബൈ: വിവാഹം കഴിഞ്ഞ് ഒരുമിച്ച്‌ ജീവിച്ചത് ദിവസങ്ങള്‍ മാത്രം. സ്ത്രീധനത്തിന്റെ പേരില്‍ നവധുവിനെ ഭര്‍ത്താവ് ക്രൂരമായി തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് സംഭവം ഉണ്ടായത്. സ്ത്രീധനം നല്‍കാത്തത്തിലെ പക തിര്‍ക്കാന്‍ ഷേബാ ഷെയ്ഖ് എന്ന യുവതിയെ ഭര്‍ത്താവ് സല്‍മാന്‍ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.
ഒന്‍പത് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. എന്നാല്‍ വിവാഹംകഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സല്‍മാനും വീട്ടുകാരും സ്ത്രീധനത്തിനായി യുവതിയെ പീഡിപ്പിക്കാന്‍ തുടങ്ങി. എന്നാല്‍ പണം നല്‍കാനാകില്ല എന്ന് യുവതിയുടെ വീട്ടുകാര്‍ പറഞ്ഞതോടെ ഇവരുടെ മുന്നിലിട്ട് ഷേബയെ സല്‍മാന്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഉടന്‍ തന്നെ യുവതിയെ ആശുപത്രിയീലെത്തിച്ചെങ്കിലും ജിവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.