പ്രിയങ്ക ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് മണിക്കൂറില്‍ പിന്തുടര്‍ന്നത് പതിനായിരങ്ങള്‍

ന്യൂഡല്‍ഹി: എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ട്വി​റ്റ​ര്‍ പ്ര​വേ​ശ​നം ആ​ഘോ​ഷ​മാ​ക്കി പ്ര​വ​ര്‍​ത്ത​ക​ര്‍. അ​ക്കൗ​ണ്ട് തു​റ​ന്നു മി​നി​റ്റു​ക​ള്‍​ക്കു​ള്ളി​ല്‍ പി​ന്തു​ട​ര്‍​ച്ച​ക്കാ​രു​ടെ എ​ണ്ണം ആ​യി​ര​ങ്ങ​ള്‍ പി​ന്നി​ട്ടു.തി​ങ്ക​ളാ​ഴ്ച രാ​വി​ലെ നാ​ല് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി ല​ക്നോ​വി​ലെ​ത്തു​ന്ന​തി​ന് തൊ​ട്ടു​മു​ന്പാ​ണ് പ്രി​യ​ങ്ക ട്വി​റ്റ​റി​ല്‍ ഒൗ​ദ്യോ​ഗി​ക അ​ക്കൗ​ണ്ട് തു​റ​ന്ന​ത്. പ്രിയങ്കാ ഗാന്ധി ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചെന്ന വിവരം കോണ്‍ഗ്രസ് നേരത്തെ ഔദ്യോഗികമായി ട്വീറ്റ് ചെയ്തിരുന്നു.

ഫെബ്രുവരി 11-നാണ് ട്വിറ്റര്‍ അക്കൗണ്ട് പ്രിയങ്ക ആരംഭിച്ചത്. ഒ​രു ട്വീ​റ്റ് പോ​ലും ചെ​യ്യാ​തെ ട്വി​റ്റ​ര്‍ പ്രി​യ​ങ്ക​യ്ക്കു ബ്ളു ​ടി​ക്ക്് ന​ല്‍​കു​ക​യും ചെ​യ്തു. ഏ​റ്റ​വു​മൊ​ടു​വി​ലെ ക​ണ​ക്കെ​ടു​പ്പി​ല്‍ 57,000-ല്‍ ​അ​ധി​കം​പേ​രാ​ണ് പ്രി​യ​ങ്ക​യെ പി​ന്തു​ട​രു​ന്ന​ത്. നേ​ര​ത്തെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ മാ​ത്ര​മാ​ണു പ്രി​യ​ങ്ക​യ്ക്ക് അ​ക്കൗ​ണ്ട് ഉ​ണ്ടാ​യ​ത്. പുതിയ നേതാവിന് സര്‍വ പിന്തുണയുമായി പിങ്ക് ആര്‍മി എന്ന പേരില്‍ പ്രിയങ്കാ സേനയും യു.പിയിലുണ്ട്. പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞാണ് പിങ്ക് ആര്‍മി അംഗങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.