പാർട്ടി കോടതിയിൽ വിചാരണ ചെയ്ത് കൊലപ്പെടുത്താൻ മാത്രം ശുക്കൂർ ചെയ്ത തെറ്റെന്തായിരുന്നു?

ഷുക്കൂറിനെയും സുഹൃത്തുക്കളെയും തടഞ്ഞുവച്ചതു മുതൽ, കൊല്ലാനുപയോഗിച്ച കഠാര ഒളിപ്പിച്ചതിൽ വരെ വ്യക്‌തമായ ആസൂത്രണവും പ്രാദേശികതലത്തിലെ പ്രധാന നേതാക്കളുടെ നിർദേശങ്ങളുമുണ്ടായിരുന്നു…

മുസ്‌ലിം ലീഗിന്റെ ശക്‌തികേന്ദ്രമായ അരിയിലിൽ ഫെബ്രുവരി മൂന്നാം വാരം ചില സിപിഎം പ്രവർത്തകർക്കു നേരെ ആക്രമണം നടന്നിരുന്നു. അതുമായി ബന്ധപ്പെട്ടു സംഘർഷം നിലനിൽക്കുന്നതിനിടയിലാണു ഫെബ്രുവരി 20നു ജയരാജനും രാജേഷും ചില പ്രാദേശിക നേതാക്കളും അവിടം സന്ദർശിക്കാൻ പുറപ്പെട്ടത്.

അരിയിലിലേക്കു പൊലീസ് എത്തുന്നുവെന്നു കേട്ടാണു മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ റോഡിൽ തടിച്ചുകൂടിയിരുന്നത്.ഇതിനിടെ സിപിഎം നേതാക്കളും മാധ്യമസംഘവും വരുന്ന വാഹനവ്യൂഹം എത്തിയപ്പോൾ ആളറിയാതെയാണു യൂത്ത് ലീഗുകാർ തടഞ്ഞത്.ജയരാജനെയും രാജേഷിനെയും ചിലർ തിരിച്ചറിഞ്ഞതോടെയാണു വാഹനത്തിനു നേരെ ആക്രമണമുണ്ടായത്. . ജയരാജനെ ചിലർ കോളറിൽ പിടിച്ചു ഭീഷണിപ്പെടുത്തുക വരെ ചെയ്‌തെങ്കിലും ഉടൻ വാഹനത്തിൽ കയറി രക്ഷപ്പെട്ടതിനാൽ ആക്രമണം ഏറ്റുവാങേണ്ടിവന്നില്ല. ആക്രമണത്തെ തുടർന്നു ജയരാജനും സംഘവും തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിൽസയ്‌ക്കെത്തിയപ്പോഴേക്കും ജില്ലാ സെക്രട്ടറിയെ ആക്രമിച്ച വാർത്ത നാടെങ്ങും പരന്നിരുന്നു.ജില്ലാ സെക്രട്ടറിയെ ആക്രമിച്ചവരെ വേണ്ടപോലെ കൈകാര്യം ചെയ്യാൻ പ്രാദേശികനേതാക്കൾ അപ്പോൾ തന്നെ തീരുമാനിച്ചിരുന്നു.ഇതിനിടയിലാണ് അരിയിൽ സ്വദേശിയും എംഎസ്‌എഫ് നേതാവുമായ ഷുക്കൂറും സുഹൃത്തുക്കളും സിപിഎം കോട്ടയായ കീഴറയിൽ എത്തിപ്പെടുന്നതും അവരെ പാർട്ടി പ്രവർത്തകർ തടഞ്ഞുവെക്കുന്നതും.അബ്‌ദുൽ സലാമിനെയും അയൂബിനെയും ഹാരിസിനെയും വീട്ടിൽനിന്നു വെളിയിലേക്കു കൊണ്ടുവന്നു വയലിലേക്ക് ഇറക്കി നിർത്തി.ഇരുനൂറിലധികം ആളുകൾ അപ്പോൾ വീടിനു ചുറ്റും വയലിന്റെ പല ഭാഗങ്ങളിലുമായി കാത്തുനിൽക്കുകയാണ്..അതിനുശേഷമാണ് കുറ്റവാളികളെന്നു വിധിച്ച ഷുക്കൂറിനെയും സക്കറിയയെയും വയലിലേക്കു കൊണ്ടുവന്നത്.. ഇരുമ്പുവടികൊണ്ടുള്ള മർദനത്തോടെയായിരുന്നു ശിക്ഷ നടപ്പാക്കലിന്റെ തുടക്കം. പിന്നീടു മൂർച്ചയേറിയ ആയുധംകൊണ്ട് ശരീരമാസകലം മുറിവുണ്ടാക്കി.തിനിടെ ഷുക്കൂർ കുതറി രക്ഷപ്പെട്ടു വയലിലേക്ക് ഓടി. അക്രമികൾ പിന്നാലെ പാഞ്ഞു. ഷുക്കൂറിലേക്ക് അവരുടെ ശ്രദ്ധ പതിഞ്ഞതോടെ സകരിയ ഓടി രക്ഷപ്പെടുകയായിരുന്നു.ഓടുന്നതിനിടെ പിന്നിൽനിന്നു വെട്ടിവീഴ്‌ത്തിയായിരുന്നു ഷുക്കൂറിനെ കൊലപ്പെടുത്തിയത്.