സോണിയയെ മദാമ്മയെന്ന് വിളിച്ചാക്ഷേപിച്ച് ശ്രീധരന്‍ പിള്ള

കണ്ണൂര്‍: യുപിഎ അധ്യക്ഷ സോണിയാഗാന്ധിയെ മദാമ്മയെന്ന് വിളിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. സിപിഎമ്മിനെ കുറ്റപ്പെടുത്തി സംസാരിക്കുമ്ബോള്‍ ആണ് ശ്രീധരന്‍പിള്ള സോണിയയെ ആക്ഷേപിച്ചു കൊണ്ടു സംസാരിച്ചത്. കണ്ണൂരില്‍ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള.

1999-ല്‍ ദേശീയ പാര്‍ട്ടി പദവി നഷ്ടമാകുന്ന ഘട്ടത്തില്‍ സിപിഎം ബിജെപിയുടെ സഹായം തേടിയിട്ടുണ്ട്. വാജ്പേയിയെ കൊണ്ട് നിയമം ഭേദ​ഗതി ചെയ്താണ് അന്ന് സിപിഎം ദേശീയപാര്‍ട്ടി പദവി നിലനിര്‍ത്തിയത്. കാലുപിടിക്കുന്നവരെ അവ​ഗണിക്കുന്ന സ്വഭാവം ഇല്ലാത്തതിനാലാണ് അന്ന് സിപിഎമ്മിനെ ബിജെപി സഹായിച്ചത്. എന്നാല്‍ പിന്നീട് മദാമ്മയ്ക്കൊപ്പം കൂടി സിപിഎം ബിജെപിയെ ചതിച്ചു – ഇതായിരുന്നു ശ്രീധരന്‍പിള്ളയുടെ വാക്കുകള്‍.

കടപ്പാട്