ചായക്കടക്കാരന് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാവാൻ കഴിഞ്ഞത് ബിജെപി ആയതിനാൽ; അമിത് ഷാ

ചായക്കടക്കാരന് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാവാൻ കഴിഞ്ഞത് ബിജെപി ആയതിനാലാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രി സ്ഥാനം ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും ‘ജന്മം’ കൊണ്ടാണ് കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി സീറ്റ് ലഭിക്കുകയെന്നും അമിത് ഷാ പറഞ്ഞു്. ഉയര്‍ന്ന പദവിയിലെത്താന്‍ ബിജെപിയിലെ ഒരു പ്രവര്‍ത്തകനും പ്രത്യേക കുടുംബത്തില്‍ ജനിക്കേണ്ടതില്ല. ബിജെപിയിലെ ഒരു സാധാരണ ബുത്ത് പ്രവര്‍ത്തകനായിരുന്ന തനിക്ക് പാര്‍ട്ടി പ്രസിഡണ്ട് ആവാന്‍ കഴിഞ്ഞെന്നും അമിത് ഷാ പറഞ്ഞു്. പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അമിത് ഷാ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. തെരഞ്ഞെടുപ്പ് പടിവാതിൽ എത്തിനിൽക്കവേ ഇരു മുന്നണികളും ശ്കതമായ പോരാട്ടത്തിനാണ് ഒരുങ്ങുന്നത്.