ദാണ്ടെ,കരിക്കിലെ ജോർജ്;ആവേശമുയർത്തി അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ ട്രെയ്ലർ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘അർജന്റീന ഫാൻസ് കാട്ടൂർക്കടവി’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മിഥുൻ മാനുവൽ ചിത്രത്തിൽ ഓണ്‍ലെെന്‍ സീരീസായ കരിക്കിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ ജോർജ്ജ് എന്ന അനു കെ അനിയനും ഫ്രാൻസിസ് എന്ന ജീവനും അഭിനയിക്കുന്നുണ്ട്.അശോകൻ ചരുവിലിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന്റെ തിരക്കഥ ജോൺ മന്ത്രിക്കലും, മിഥുൻ മാനുവലും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.