വിവാഹത്തിന് നൽകിയത് തണുത്ത ഭക്ഷണം; വരന്റെ ബന്ധുക്കള്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു- വീഡിയോ കാണാം

വിവാഹത്തിന് തണുത്ത ഭക്ഷണം നല്‍കിയെന്നാരോപിച്ച് വരന്റെ വീട്ടുകാര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജനക്പുരിയിലുള്ള പിക്കാഡിലി ഹോട്ടലാണ് വരന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് തകര്‍ത്തത്. കൂടാതെ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്തു.

ഞായറാഴ്ചയാണ് സംഭവം നടന്നത്. വിവാഹ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ അതിഥികള്‍ക്ക് തണുത്ത ഭക്ഷണം നല്‍കിയതിനെ തുടര്‍ന്ന് വരന്റെ വീട്ടുകാര്‍ അക്രമം തുടങ്ങിയതെന്ന് ഡിസിപി മോണിക്ക ഭരദ്വാജ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകായണ്. അതിഥികള്‍ക്ക് ഭക്ഷണം വിളമ്പിയതും ശരിയായില്ലെന്ന് ആരോപിച്ച് ജീവനക്കാരെയും മര്‍ദ്ദിച്ചു.

#Viral #Video Part 1: Piccadilly Hotel, Janakpuri.Issue happened in a wedding event. Guest were not happy with food as it was cold and service was not good.Janakpuri Connect Team strongly condemns such behavior. #JanakPuriConnect #JanakPuri #JanakPuri110058

Janakpuri Connect ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಫೆಬ್ರವರಿ 11, 2019