കേരള പൊലീസിന് ദുബായിയിൽ നിന്നും അംഗീകാരം;പിന്നിലാക്കിയത് അമേരിക്കൻ പോലീസിനെ!

ദുബായിയിൽ നടക്കുന്ന ആഗോള സര്‍ക്കാര്‍ ഉച്ചകോടിയില്‍ കേരള പൊലീസിന് അംഗീകാരം. മൊബൈല്‍ ഗെയിമിലൂടെ ജനങ്ങളെ ബോധവത്കരിക്കുന്ന മികച്ച ഗെയിമിഫിക്കേഷന്‍ തയാറാക്കിയതിനാണ് കേരള പൊലീസ് അംഗീകാരം നേടിയത്.

ഗതാഗത ബോധവത്കരണത്തിന് പൊലീസ് തയാറാക്കിയ ‘ട്രാഫിക് ഗുരു’ എന്ന ആപ്ലിക്കേഷനാണ് പുരസ്കാരത്തിന് അര്‍ഹമായത്. ഐക്യരാഷ്ട്രസഭയും അമേരിക്കയും തയാറാക്കിയ ആപ്പുകളെ മറികടന്നാണ് കേരള പൊലീസിന്റെ നേട്ടം.