‘സിംഹാസനങ്ങളൊന്നും താൻ ആഗ്രഹിക്കുന്നില്ല ; തനിക്ക് ഇരിക്കാന്‍ മലയാള സിനിമയില്‍ ഒരു ബെഞ്ചെങ്കിലും എല്ലാക്കാലവും കാണും’ മാസ്സ് മറുപടി നൽകി മമ്മൂട്ടി

മലയാള സിനിമയില്‍ തനിക്ക് സിംഹാസനങ്ങള്‍ ഒരുക്കിയില്ലെങ്കിലും തനിക്ക് അനുവദിക്കപ്പെട്ട ഒരു ബെഞ്ചെങ്കിലും എക്കാലവും ഉണ്ടാകുമെന്ന് മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ പ്രതികരണം . തിരുവനന്തപുരം കേസരി പ്രസ്ക്ലബ് സംഘടിപ്പിച്ച കേസരി ഫിലിം ക്ലബ് ഉദ്ഘാടനത്തെ തുടർന്ന് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഏവരേയും അമ്പരപ്പിച്ചത് .

പത്രപ്രവര്‍ത്തനം തനിക്ക് തിരഞ്ഞെടുക്കാന്‍ ഇഷ്ടപ്പെട്ട മേഖലയായിരുന്നെന്നും ഒരു മാധ്യമസ്ഥാപനത്തിന്റെ ചുമതലയില്‍ ഇരിക്കുന്ന ആളെന്ന രീതിയില്‍ പത്ത് ശതമാനം മാധ്യമ പ്രവര്‍ത്തകനാണ് താനെന്നും മമ്മൂട്ടി പ്രതികരിച്ചു. മലയാള സിനിമയില്‍ താന്‍ സിംഹാസനങ്ങള്‍ ആഗ്രഹിച്ചിട്ടില്ലെന്നാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടി മനസ് തുറന്നത്. മാധ്യമപ്രവര്‍ത്തകന്റെ വിശേഷണങ്ങള്‍ക്ക് മറുപടിയായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

സത്യന്റെ സിംഹാസനം അലങ്കരിക്കാന്‍ കഴിവുള്ള മലയാളത്തിലെ മറ്റൊരു നടന്‍ എന്നാണ് മമ്മൂട്ടി സിനിമയിലേക്ക് എത്തിയപ്പോള്‍ പലരും പറഞ്ഞത്. എന്നാല്‍ ഇത്തരം സിംഹാസങ്ങനങ്ങളൊന്നും താന്‍ ആഗ്രഹിക്കുന്നില്ലെന്നും തനിക്ക് ഇരിക്കാന്‍ മലയാള സിനിമയില്‍ ഒരു ബെഞ്ചെങ്കിലും എല്ലാക്കാലവും കാണും എന്നായിരുന്നു മെഗാ താരത്തിന്റെ പ്രതികരണം.

കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന കേസരി ഫിലിം ക്ലബിന്റെ ഉദ്ഘാടനകനായിട്ടാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടി എത്തിയത്. പ്രസ്‌ക്ലബ് രൂപീകരിച്ച ലോഗോ മമ്മൂട്ടി അനാശ്ചാദനം ചെയ്തു. തുടര്‍ന്ന് സിനിമയില്‍ ഒഴിച്ചു കൂട്ടാന്‍ കഴിയാത്ത മേഖലയാണ് മാധ്യമങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ജോണ്‍ ബ്രിട്ടാസ്, കെ.ടി.ഡി.സി ചെയര്‍മാന്‍ എം.വിജയകുമാര്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഭാരവാഹിയായ സി, നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് ഇടവേളയെടുത്ത അദ്ദേഹം തിരുവനന്തപുരത്തെ ചില പൊതുപരിപാടികളില്‍ രണ്ടുദിവസം പങ്കെടുക്കും.