ആദിവാസികൾക്ക് വാക്ക് നൽകി പറ്റിച്ചോ ?ആരോപണങ്ങള്‍ക്ക് മറുപടിയുമായി മഞ്ജു വാര്യര്‍

തിരുവനന്തപുരം: ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച്‌ നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചെന്ന ആരോപണങ്ങളോട് പ്രതികരിച്ച്‌ മഞ്ജു വാര്യര്‍. താനവരെ വഞ്ചിച്ചിട്ടില്ല,
അവരെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കി. പദ്ധതിക്ക് വേണ്ടി സര്‍വേ നടത്തിയിരുന്നു. പക്ഷെ തനിക്ക് മാത്രം ചെയ്യാന്‍ കഴിയാത്തതിനാല്‍ സര്‍ക്കാറിന്റെ സഹായം തേടിയിരുന്നതായും മഞ്ജു വാര്യര്‍ പറഞ്ഞു.
ആദിവാസികളുടെ പ്രശ്‌നം പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എകെ ബാലനുമായി ചര്‍ച്ചചെയ്തതായും മഞ്ജു വാര്യര്‍ അറിയിച്ചു. വയനാട് പനമരം പരക്കുനി ആദിവാസി കോളനിയിലെ 57 കുടുംബങ്ങള്‍ക്ക് വീടുനിര്‍മ്മിച്ചുനല്‍കുമെന്ന് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ വാഗ്ദാനം ചെയ്തുവെന്നാണ് ആദിവാസികള്‍ പറയുന്നത്. ഒന്നര വര്‍ഷമായിട്ടും വാക്കുപാലിക്കുന്നില്ലെന്നാണ് പരാതി.