നരേന്ദ്ര മോദിക്ക് തിരിച്ചടി ; ട്വിറ്ററിൽ ഒരു ലക്ഷത്തോളം ഫോളോവേഴ്സിനെ നഷ്ടപെട്ടു

വ്യാജവാര്‍ത്തകളും സന്ദേശങ്ങളും തടയുന്നതിന്റെ ഭാഗമായി ട്വിറ്റര്‍ നടത്തിയ സര്‍ജക്കില്‍ സ്‌ട്രൈക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കനത്ത തിരിച്ചടി. ഒരു ലക്ഷത്തോളം ഫോളോവേഴ്സിനെയാണ് ട്വിറ്ററിന്റെ നീക്കത്തിലൂടെ മോദിക്ക് നഷ്ടമായിരിക്കുന്നത്. കഴിഞ്ഞ മെയ് ജൂണ്‍ മാസങ്ങളിലായി നടത്തിയ വെരിഫിക്കേഷന്‍ പ്രക്രിയയിലൂടെ ഏഴ് കോടി അക്കൗണ്ടുകളാണ് ട്വിറ്റര്‍ റദ്ദാക്കിയത്.

ഇവയെ കൂടാതെ കോടികണക്കിന് ബോട്ട് അക്കൗണ്ടുകളും ( മനുഷ്യന്‍ കൈകാര്യം ചെയ്യാത്ത,സോഫ്റ്റ് വെയര്‍ പ്രോഗ്രാമുകള്‍ നിയന്ത്രിക്കുന്ന ഓട്ടമേറ്റഡ് അക്കൗഡുകള്‍) ട്വിറ്റര്‍ കണ്ടെത്തിയിരുന്നു. ഇതോടെ നരേന്ദ്രമോദി, രാഹുല്‍ ഗാന്ധി, ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി എന്നിവരുടെ ഫോളോവേഴ്സിന്റെ എണ്ണവും അന്ന് കുറഞ്ഞിരുന്നു.

ട്വിറ്ററിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം നരേന്ദ്ര മോദിക്കും അമേരിക്കന്‍ പ്രസിഡന്റെ ഡോണള്‍ഡ് ട്രംപിനും രാഹുല്‍ ഗാന്ധിയെയും ഫോളോ ചെയ്യുന്നത് കോടികണക്കിന് ആളുകളാണ്. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഫോളോ ചെയ്യുന്ന വ്യക്തികളില്‍ മൂന്നാം സ്ഥാനമാണ് നരേന്ദ്ര മോദിക്ക്.എന്നാല്‍ മോദിയുടെ 4.3 കോടി ഫോളോവര്‍ന്മാരില്‍ 23 ശതമാനവും വ്യാജന്മാരാണെന്ന് ട്വിറ്റര്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ വര്‍ഷം ഇത്തരം അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചത്. ട്വിറ്ററില്‍ അക്കൗണ്ട് ആരംഭിച്ച പ്രിയങ്ക ഗാന്ധിക്ക് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ഒരു ദിവസം കൊണ്ട് തന്നെ 1,36,000 ഫോളോവ്ഴ്സിനെയാണ് ലഭിച്ചിരിക്കുന്നത്.