മോഡിയെ വീണ്ടും അനുകരിച്ച് രാഹുല്‍ ഗാന്ധി

ലക്‌നൗ: പരസ്പരം പഴിചാരാനുള്ള അവസരങ്ങള്‍ ഒന്നും തന്നെ പാഴാക്കാത്തവരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും. കഴിഞ്ഞ ദിവസം മോദിയെ പ്രസംഗവേദിയിൽ അനുകരിച്ചപ്പോൾ നിറഞ്ഞ കൈയ്യടിയായിരുന്നു രാഹുൽ ഗാന്ധിക്ക് ലഭിച്ചത്.
കഴിഞ്ഞ ദിവസം ലക്നൗവിൽ ലോക്‌സഭാ തെരെഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള സമ്മേളനത്തിലാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ അനുകരിച്ചുകൊണ്ട് രംഗത്തെത്തിയത്.എന്നാല്‍ അത് ഇപ്പോൾ അദ്ദേഹം എങ്ങനെയാണ് സംസാരിക്കുന്നത് എന്നാണ് രാഹുൽ ഗാന്ധി അനുകരിച്ച് കാണിച്ചത്. പ്രധാനമന്ത്രി ജനങ്ങളെ സംബോധന ചെയ്യുന്നതിന് ഉപയോഗിക്കുന്ന ‘ഭായി ഓർ ബെഹനോ’ എന്ന വാചകവും രാഹുൽ അനുകരിക്കാൻ മറന്നില്ല. ‘സഹോദരീ സഹോദരന്മാരെ, അനിൽ അംബാനി ആരെന്ന് എനിക്കറിയില്ല… ഞാൻ അദ്ദേഹത്തിന് ഒരിക്കലും 20,000 കോടി രൂപ നൽകിയിട്ടില്ല’ മോദിയുടെ ശബ്ദത്തിൽ രാഹുൽ ഗാന്ധി ഇത് പറഞ്ഞപ്പോൾ സദസ്സ് ഹർഷാരവത്താൽ മുഖരിതമായി.