പ്രിയങ്ക ഇഫക്‌ട്;യുപിയിൽ കോൺഗ്രസിനെ ഒപ്പം നിർത്താൻ എസ്‌പി-ബിഎസ്‌പി ശ്രമിക്കുന്നതായി റിപ്പോർട്ട്

പ്രിയങ്ക ഗാന്ധിയുടെ വരവ് കോൺഗ്രസിനെയും പ്രവർത്തകരെയും എത്ര മാത്രം ആവേശത്തിലാഴ്ത്തിയിട്ടുണ്ടെന്ന് നാം ദിനേന വിവിധ വാർത്തകളിലൂടെ അറിഞ്ഞുകൊണ്ടിരിക്കുകയാണ്.ഇപ്പോൾ യുപിയിൽ നിന്ന് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത് പ്രിയങ്ക ഇഫക്‌ട് തുടങ്ങിക്കഴിഞ്ഞിരിക്കുന്നുവെന്നാണ്.പ്രിയങ്കയുടെ ജനപ്രീതി കണ്ട് ആശങ്കയിലായ എസ്‌പി-ബിഎസ്‌പി സഖ്യം കോൺഗ്രസിനെയും സഖ്യത്തിൽ ഉൾപ്പെടുത്താനുള്ള ആലോചനയിലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.നേരത്തെ പ്രതിപക്ഷ സഖ്യത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു എസ് പി- ബി എസ് പി സഖ്യം പ്രഖ്യാപിച്ചത്.ഇതിന് പിന്നാലെ യുപിയിൽ ഒറ്റക്ക് മത്സരിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിക്കുകയും ചെയ്തു.ഇതിന് ശേഷമാണ് പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനവും വടക്കൻ യുപിയുടെ തിരഞ്ഞെടുപ്പ് ചുമതല പാർട്ടി പ്രിയങ്കയെ ഏൽപ്പിക്കുന്നതും.