”സമൂഹമാധ്യമങ്ങളില്‍ പുതിയ സൂപ്പര്‍ സ്റ്റാറിന്‍റെ ജനനം”-പ്രിയങ്കയെ പുകഴ്ത്തി ശശി തരൂർ

ദില്ലി: എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയെ ഏറ്റെടുത്തിരിക്കുകയാണ് സാമൂഹ്യ മാധ്യമ ലോകം., ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ച്‌ പത്ത് മണിക്കൂറിനുള്ളില്‍ പ്രിയങ്കയുടെ ഫോളോവേഴ്സിന്റെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ ദിവസം ലക്നൗവില്‍ നടത്തിയ കോണ്‍ഗ്രസ് റാലിക്ക് തൊട്ടുമുമ്ബാണ് പ്രിയങ്ക ഗാന്ധി ട്വിറ്ററിലെത്തുന്നത്. പ്രിയങ്കയുടെ സമൂഹമാധ്യമത്തിലേയ്ക്കുള്ള കടന്നുവരവിനെ തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനാകാന്തിനോട് ഉപമിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍.

സമൂഹമാധ്യമങ്ങളിലെ പുതിയ സൂപ്പര്‍ സ്റ്റാറെന്നാണ് തരൂര്‍, പ്രിയങ്കയെ വിശേഷിപ്പിച്ചത്. ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങി 24 മണിക്കൂറിനുള്ളില്‍ ‌രണ്ട് ലക്ഷം ഫോളോവേഴ്സ് ലഭിച്ചത് രജിനീകാന്തിന് മാത്രമാണ്. പ്രിയങ്കക്ക് 12 മണിക്കൂറിനകം ഒരു ലക്ഷം ഫോളോവേഴ്സാണ് ഉണ്ടായത്. സമൂഹമാധ്യമങ്ങളില്‍ രജനീകാന്തിന്റെ പ്രതിയോഗിയാണ് അവര്‍. സമൂഹമാധ്യമങ്ങളിലെ പുതിയൊരു സൂപ്പര്‍സ്റ്റാര്‍ ജനിച്ചിരിക്കുന്നുവെന്നും തരൂര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.