സ്വസ്ഥമായി പബ്ജി ഗെയിം കളിക്കണം; യുവാവ് ഗര്‍ഭിണിയായ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ചു

മലേഷ്യ: സ്വസ്ഥമായി പബ്ജി ഗെയിം കളിക്കാനായി യുവാവ് നാല് മാസം ഗര്‍ഭിണിയായ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ചു. മലേഷ്യയിലാണ് സംഭവം. ഭാര്യ ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പ് ഇതിനോടകം വൈറലായി.

പബ്ജി ഗെയിമിന് യുവാവ് അടിമയായി മാറിയതോടെ വീട്ടില്‍ വഴക്കിടലും പിണക്കങ്ങളും തര്‍ക്കങ്ങളും പതിവായി.രാത്രി മുഴുവന്‍ തുടര്‍ച്ചയായി ഗെയിം കളിക്കുന്നതാണ് തങ്ങള്‍ക്കിടയിലെ വഴക്കിന് പ്രധാന കാരണമെന്ന് യുവതി പറയുന്നു.