വീണ്ടും പ്രിയങ്ക ഇഫക്‌ട്; യു​പി​യി​ല്‍ മ​ഹാ​ന്‍​ദ​ള്‍ കോ​ണ്‍​ഗ്ര​സി​നെ പി​ന്തു​ണ​യ്ക്കും

ഉത്തർപ്രദേശിൽ ബിജെപിക്ക് തലവേദന സൃഷ്ടിച്ച് കോൺഗ്രസ്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ഒ​ബി​സി വി​ഭാ​ഗ​ങ്ങ​ളു​ടെ പ്രാ​ദേ​ശി​ക പാ​ര്‍​ട്ടി​യാ​യ മ​ഹാ​ന്‍​ദ​ളും കോ​ണ്‍​ഗ്ര​സും സ​ഖ്യ​ത്തി​നു ധാ​ര​ണ​യാ​യി. കേ​ശ​വ് ദേ​വ് മൗ​ര്യ നേ​തൃ​ത്വം ന​ല്കു​ന്ന പാ​ര്‍​ട്ടി​യാ​ണു മ​ഹാ​ന്‍​ദ​ള്‍. പ​ടി​ഞ്ഞാ​റ​ന്‍ യു​പി​യി​ലെ ഒ​ബി​സി വി​ഭാ​ഗ​ക്കാ​രാ​യ ശാ​ക്യ, മൗ​ര്യ, കു​ശ്വാ​ഹ വി​ഭാ​ഗ​ക്കാ​രി​ല്‍ സ്വാ​ധീ​ന​മു​ള്ള പാ​ര്‍​ട്ടി​യാ​ണു മ​ഹാ​ന്‍​ദ​ള്‍. ഇത് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നീക്കങ്ങൾക്ക് ശ്കതി പകരും. എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ പ്രി​യ​ങ്ക ഗാ​ന്ധി, ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു സ​ഖ്യ പ്ര​ഖ്യാ​പ​നം.

നേരത്തെ കോൺഗ്രസുമായും സഖ്യമുണ്ടെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെയും നേതൃത്വത്തിൽ ഉത്തർ പ്രദേശിൽ കോൺഗ്രസിൻറെ കരുത്ത് പ്രകടിപ്പിച്ച റോഡ് ഷോയ്ക്ക് തൊട്ടുപിന്നാലെയാണ് അഖിലേഷ് യാദവിന്‍റെ പ്രതികരണം.ലക്‌നൌവിനെ ഇളക്കിമറിച്ച കോൺഗ്രസ് റോഡ് ഷോയ്ക്ക് തൊട്ടുപിന്നാലെയാണ് സമാജ് വാദി പാർട്ടിയുടെ പ്രഖ്യാപനം.

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉത്തർപ്രദേശ് രാഷ്ട്രീയം മാറിമറിയുന്നതിന്‍റെ സൂചനകളാണ് ഇപ്പോൾ ദൃശ്യമാകുന്നത്. തെരഞ്ഞെടുപ്പിൽ കിഴക്കൻ ഉത്തർപ്രദേശിൻറെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധിയുടെ രംഗപ്രവേശത്തോടെ യു.പി രാഷ്ട്രീയത്തിൽ പ്രകടമായ മാറ്റങ്ങളുണ്ടെന്നാണ് വിലയിരുത്തൽ.