ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രിയങ്ക ഗാന്ധി

ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് അറിയിച്ച് പ്രിയങ്ക ഗാന്ധി .ലക്‌നൗവിൽ പാർട്ടി പ്രവർത്തകരോടാണ് പ്രിയങ്ക ഗാന്ധി ഇക്കാര്യം അറിയിച്ചത് .

പ്രചാരണത്തിലും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിലും ആണ് തന്റെ ശ്രദ്ധയെന്ന് പ്രിയങ്ക പറഞ്ഞു .ലഖ്നൗ, ഫൂല്‍പൂര്‍ മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ മത്സരിക്കണമെന്ന പ്രവര്‍ത്തകരുടേയും നേതാക്കളുടെയും ആവശ്യം പ്രിയങ്ക തള്ളുകയായിരുന്നു.

ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രിയങ്ക പറഞ്ഞു. ഇതോടെ റായ്ബറേലിയില്‍ നിന്ന് സോണിയ ഗാന്ധി വീണ്ടും മത്സരിക്കാന്‍ സാധ്യതയേറി.