ദുബായ് ഭരണാധികാരി ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ് അൽ മക്തും ഈ വർഷം കേരളം സന്ദർശിക്കും

യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ് ആൽ മക്​തും കേരളം സന്ദർശിക്കും. മുഖ്യമന്ത്രി പിണറായി വിജയ​ന്റെ ക്ഷണം സ്വീകരിച്ച ശൈഖ്​ മുഹമ്മദ്​ ഈ വർഷം തന്നെ സംസ്​ഥാനം സന്ദർശിക്കുമെന്ന്​ അറിയിച്ചു.ഇന്നലെ രാത്രിയാണ്​ ശൈഖ്​ മുഹമ്മദുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാ​​ഴ്​ച നടത്തിയത്​. അദ്ദേഹം കേരളം സന്ദർശിക്കുന്ന വിവരം പൊതു സമ്മേളനത്തിൽ മുഖ്യമന്ത്രി തന്നെയാണ്​ അറിയിച്ചത്​.