ബിക്കിനിയിട്ട് പന്നികൾക്കൊപ്പം ഫോട്ടോഷൂട്ട്; ഒടുവിൽ മോഡലിന് സംഭവിച്ചതിങ്ങനെ; വീഡിയോ വൈറൽ

ബിക്കിനിയുമിട്ട് പന്നിക്കുട്ടികളോടൊപ്പം വളരെ മനോഹരമായ ചിത്രമെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാം എന്ന് പ്രതീക്ഷിച്ച് ബഹ്മാസിലെ പന്നികളുടെ ഐലന്‍ഡില്‍ എത്തിയതായിരുന്നു മിഷേൽ. എന്നാല്‍ പന്നികുട്ടികള്‍ അപ്രതീക്ഷിതമായി മിഷേലിന്റെ പിന്നില്‍ കടിക്കുകയായിരുന്നു.

വെനസ്വലേയില്‍ നിന്നുള്ള ഫിറ്റ്‌നെസ് മോഡലായ മിഷേല്‍ തന്നെയാണ് സംഭവത്തിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വെച്ചത്. ബിക്കിനിയുമിട്ട് പന്നിക്കുട്ടികളോടൊപ്പം ചുമ്മാ ഒടിക്കളിക്കാന്‍ ശ്രമിക്കുകയായിരുന്നു മിഷേല്‍. ഇതിന്റെ വീഡിയോയും അവര്‍ തന്നെ പകര്‍ത്തുന്നുണ്ടായിരുന്നു. മിഷേല്‍ മുന്നില്‍ നടന്നുപോകുമ്പോള്‍ അവരുടെ പുറക് വശത്ത് ഒരു പന്നി ഓടി വന്ന് കടിക്കുന്നതാണ് വീഡിയോയില്‍.

മിഷേല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 60 ലക്ഷത്തിലധികം പേര് കണ്ടിട്ടുണ്ട്. 68,000ത്തിലധികം കമന്റുകളാണ് വീഡിയോയ്ക്കുള്ളത്. പന്നികളുടെ കടിയേറ്റ മിഷേലിന് പരിക്കുകളൊന്നുമില്ലെന്നും ചികിത്സയൊന്നും തേടേണ്ടി വന്നിട്ടില്ലെന്നും മിഷേലിന്റെ ഭര്‍ത്താവ് ജിമ്മി മാധ്യമങ്ങളോട് പറഞ്ഞു.

View this post on Instagram

🐷🤨🤷🏼‍♀️😂

A post shared by Michelle Lewin (@michelle_lewin) on