മുസഫര്‍പൂര്‍ അഭയകേന്ദ്ര പീഡനം: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ സി.ബി.ഐ അന്വേഷണം

മുസഫര്‍പൂര്‍ അഭയകേന്ദ്ര പീഡനകേസില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ സി.ബി.ഐ അന്വേഷണം. പട്ന പ്രത്യേക പോക്സോ കോടതിയുടേതാണ് ഉത്തരവ്. ജില്ലാ മജിസ്ട്രേറ്റിനെതിരെയും സാമൂഹ്യക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെയും അന്വേഷണമുണ്ടാകും.
പ്രമാദമായ ബീഹാര്‍ മുസഫര്‍പൂര്‍ അഭയകേന്ദ്ര പീഡനക്കേസിലാണ് ഏറെ നിര്‍ണായകമാകുന്ന വിധി പാറ്റ്ന പോക്സോ പ്രത്യേക കോടതി പുറപ്പെടുവിച്ചത്. കേസില്‍ മുഖ്യമന്ത്രിയുടെയും ഒപ്പം സാമൂഹ്യക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അതുല്‍ പ്രസാദ്, മുസഫര്‍പൂര്‍ ജില്ല മജിസ്ട്രേറ്റ് ധര്‍മേന്ദ്രസിങ് എന്നിവരുടെയും പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേസില്‍ കുറ്റാരോപിതനായ അവിനാഷ് നല്‍കിയ പരാതിയിലാണ് സി.ബി.ഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.