കാസർഗോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ചു;പിന്നിൽ സിപിഎമ്മാണെന്ന് കോൺഗ്രസ്;ജില്ലയിൽ നാളെ ഹർത്താൽ

കാസര്ഗോഡ് പെരിയ കല്ലിയോട്ട് രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ചു.കല്ലിയോട്ട് സ്വദേശികളായ കൃപേശ്, ശരത് ലാല്‍ എന്ന ജോഷി എന്നിവരാണ് കൊല്ലപ്പെട്ടത്. കാറില്‍ എത്തിയ സംഘം തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.ഞായാറാഴ്ച രാത്രി പെരിയയിൽ വെച്ചാണ് സംഭവം.ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കൃപേഷിനേയും ശരത്തിനെയും കാറിലെത്തിയ സംഘം ഇടിച്ചുതെറിപ്പിക്കുകയും വെട്ടികൊലപ്പെടുത്തുകയുമായിരുന്നു.കൊലപാതകത്തിന് പിന്നിൽ സിപിഎമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു.കാസർഗോഡ് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.