ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന രജനീകാന്തിന്റെ തീരുമാനത്തെ പരിഹസിച്ച്‌ കമല്‍ ഹാസന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല എന്ന രജനീകാന്തിന്റെ തീരുമാനത്തെ പരിഹസിച്ച്‌ മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍. ‘ശരീരം മുഴുവന്‍ എണ്ണയിട്ട് തുടക്കടിച്ച്‌ കരുത്തുകാട്ടി നിന്ന ശേഷം ഇന്ന് യുദ്ധത്തിനില്ല നാളെ മത്സരിക്കാം എന്ന് ഗുസ്തിക്കാര്‍ പറയരുത്. അങ്ങനെ പറയുന്നവര്‍ പരിഹാസ്യരാവും’ എന്നായിരുന്നു കമല്‍ ഹാസന്റെ പരാമര്‍ശം

ഇലയിട്ടതിനുശേഷം ഭക്ഷണം ഇപ്പോള്‍ വേണ്ടെന്ന് പറഞ്ഞാല്‍ പിന്നെ എന്തിനാണ് പന്തിയില്‍ കയറി ഇരുന്നത് എന്ന് ആളുകള്‍ ചോദിക്കുമെന്നും കമല്‍ ഹാസന്‍ പറഞ്ഞു. ഡി.എം.കെ അധ്യക്ഷന്‍ എം കെ സ്റ്റാലിനെയും കമല്‍‌ഹാസന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. സ്റ്റാലിൻ നടത്തുന്ന ഗ്രാമ സഭ മക്കള്‍ നീതി മയ്യത്തിന്റെ പരിപാടിയുടെ കോപ്പിയാണ്. ഇന്നലെ വന്ന പയ്യനില്‍ നിന്നും കോപ്പിയടിക്കാന്‍ നാണമില്ലേ എന്നും കമല്‍ ഹാസന്‍ ചോദിച്ചു. പാര്‍ട്ടി രൂപികരിച്ച്‌ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് രജനീകന്ത് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വലിയ ആരാധക വൃന്ദം പങ്കെടുത്ത പരിപാടിയിലാണ് രജനികാന്ത് രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ മത്സരിക്കാനില്ല എന്ന് രജനീകാന്ത് വ്യക്തമാക്കുകയായിരുന്നു.