‘കാസർഗോഡ് ഇരട്ടക്കൊലപാതകം ദൗര്‍ഭാഗ്യകരം,ഉടൻ നടപടിയെടുക്കും’- മുഖ്യമന്ത്രി

കാസര്‍ഗോഡ് : കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉടന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വാ‍ര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഊര്‍ജ്ജിതമായ അന്വേഷണം നടത്തിയ എത്രയും വേഗം കുറ്റവാളികളെ പിടികൂടാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം മുഖ്യമന്ത്രി മുഖ്യമന്ത്രിക്ക് അറിയിച്ചു.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ അവഗണിച്ച മുഖ്യമന്ത്രി ഉച്ചയ്ക്ക് എകെജി സെന്‍ററിലെത്തി കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം, കാസർഗോട്ടെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ആണെന്നും പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നുമാണ് പൊലീസിന്‍റെ പ്രാഥമികന്വേഷണ റിപ്പോര്‍ട്ട്.